Music: Vidyasagar
Lyricist: KaithapramYear
Singer: Biju Narayanan
Cover: Vishnu Mohan
Raagam: Sindhu Bhairavi
Mixed by: V DiGiTaL Sharjah
Download

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മതൻ പീലിയാണച്ഛൻ (2)
കടലാസുതോണിയെപോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈവന്ന ഭാഗ്യമാണച്ഛൻ
(സൂര്യനായ്..)
അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)
എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമച്ഛൻ
അണയാത്ത ദീപമാണച്ഛൻ
കാണുന്ന ദൈവമാണച്ഛൻ
(സൂര്യനായ്..)